വിസ്മയയുടെ മരണം: കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു, പെൻഷൻ പോലും ലഭിക്കില്ല
കൊല്ലത്ത് വിസ്മയ എന്ന യുവതി ഭർതൃപീഡനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് നടപടി. ഗതാഗത വകുപ്പിൽ അസി. വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്നു കിരൺകുമാർ
കിരണിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. പെൻഷൻ ലഭിക്കാൻ പോലും സാധ്യതയില്ലെന്നും മന്ത്രി അറിയിച്ചു.