കടയിൽ പോകാൻ സർട്ടിഫിക്കറ്റുകൾ: നിർദേശം ഇന്നും കർശനമായി നടപ്പാക്കില്ല
കടകളിൽ എത്താൻ വാക്‌സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദേശം ഇന്നും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വിമർശനം ശക്തമായിട്ടുണ്ട്.
വ്യാപാരികളും സർക്കാരിന്റെ പുതിയ മാർഗനിർദേശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കടയിൽ പോകാൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല. എന്നാൽ സർക്കാർ നിർദേശിച്ച രേഖകൾ ഇല്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ഇന്നലെ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു
കൊവിഡ് അൺലോക്ക് മാർഗനിർദേശങ്ങളിലെ ആശയക്കുഴപ്പം പ്രതിപക്ഷം ഇന്നും സഭയിൽ ഉയർത്തിക്കാട്ടും. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടും. അതേസമയം ഇളവുകൾ തേടിയുള്ള വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.