ഏക സിവിൽ കോഡിനെ സിപിഐഎം എതിർക്കും, ലീഗുമായി സഹകരിക്കും; എം എ ബേബി
ഏക സിവിൽ കോഡിനെ സിപിഐഎം എതിർക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ലിംഗ സമത്വത്തിനായി വ്യക്തി നിയമങ്ങൾ പരിഷ്‌കരിക്കണമെന്നാണ് സിപിഐഎം നിലപാട്. ഏക വ്യക്തി നിയമത്തിനെതിരെ മുസ്ലീം ലീഗ് ഉൾപ്പെടുള്ളവരുമായി സഹകരിക്കും. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംഎ ബേബി.
സിവിൽ കോഡിനായി ആർ എസ് എസ് കച്ചമുറുക്കി ഇറങ്ങുന്നത് എന്തിനാണെന്ന് എംഎ ബേബി ചോദിച്ചു. ഏക വ്യക്തി നിയമത്തിനെതിരെ മുസ്ലിംലീഗുമായി സഹകരിക്കും. ആർഎസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും.
വാഗ്ദാനങ്ങൾ പാലിക്കാത്തത് കൊണ്ടാണ് സിവിൽകോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഏകസിവിൽ കോഡ് കൊണ്ട് വരുന്നതെന്നും ചെങ്കോൽ സ്ഥാപിച്ച സഭയിൽ മനുസ്മൃതിയും സ്ഥാപിക്കുമോയെന്നും ബേബി ചോദിച്ചു.