മാനന്തവാടി പുഴയിൽ അജ്ഞാത മൃതദേഹം: തലയില്ലാത്ത മൃതദേഹം ആശങ്ക പരത്തുന്നു
മാനന്തവാടി: മാനന്തവാടി കബനി പുഴയിൽ ചങ്ങാടകടവ് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. തലയില്ലാതെ പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് കൂടുതൽ ആശങ്ക ഉളവാക്കി. ഇന്ന് രാവിലെ ഏഴരയോടെ നാട്ടുകാരാണ് വെള്ളത്തിൽ പൊന്തിയ മൃതദേഹം കണ്ടത്.. മാനന്തവാടി പോലീസ് എസ് .ഐ രാജിത്തിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ ഇതിന് പിന്നിൽ ഉള്ള മറ്റു വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.