വീഡിയോ കോളില്‍ നഗ്ന ദൃശ്യം; സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി
സിപിഐഎം ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം കെട്ടടങ്ങും മുന്‍പ് കായംകുളത്തും സമാന വിവാദം. വീഡിയോ കോളില്‍ സ്ത്രീയുടെ നഗ്ന ദൃശ്യം കണ്ട സിപിഐഎം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു. ബിനു ജി. ധരനെതിരെയാണ് നടപടി.
സംഭവത്തില്‍ പാര്‍ട്ടി അംഗമായ വനിതയെയും സസ്‌പെന്‍ഡ് ചെയ്തു. വീഡിയോ കോളില്‍ യുവതിയുടെ നഗ്നത കാണുന്ന എല്‍സി അംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു സിപിഐ എം ആലപ്പുഴ ഏരിയാ കമ്മിറ്റി എ പി സോണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സോണയെ പാര്ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങും മുന്‍പേയാണ് കായംകുളത്തെ ഒരു ലോക്കല്‍ കമ്മിറ്റി അംഗവുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്ത് വരുന്നത്. സിപിഐഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതോടെയാണ് ഇന്നലെ രാത്രി ചേര്‍ന്ന പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ അച്ചടക്ക നടപടിക്ക് തീരുമാനമായത്.
പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. പാര്‍ട്ടി പോഷക സംഘടനായ ബാലസംഘം, വേനലത്തുമ്പി കലാജാഥയുടെ പ്രാദേശിക കണ്‍വീനര്‍ കൂടിയാണിയാള്‍.