Sunday, April 13, 2025
Kerala

കൊച്ചിയില്‍ കനത്ത പുക; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചിയില്‍ കനത്ത പുക. കുണ്ടന്നൂര്‍, വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളില്‍ പുക മൂടി ദേശീയ പാതയില്‍ പുക രൂക്ഷം. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായി. അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും.

ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്.

അതേസമയം പ്രദേശങ്ങളിലേയും സ്കൂളുകൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് വരെയുള്ള ക്ലാസുകൾക്കാണ് അവധി. ഏഴിന് മുകളിലുള്ള ക്ലാസുകൾക്ക് അവധി നൽകാത്തതിൽ എറണാകുളം ജില്ലാ കളക്ടറുടെ ഫേസബുക്ക് പോസ്റ്റിന് താഴെ നിരവധി പരാതികളാണ് ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *