ബംഗാൾ ഗവർണറായ ശേഷം കേരളത്തിലെത്തിയ സി.വി.ആനന്ദബോസിന്റെ സ്വീകരണത്തിൽ നിന്ന് വിട്ട് ബിജെപിയിലെ ഔദ്യോഗിക വിഭാഗം
ബംഗാൾ ഗവർണറായ ശേഷം കേരളത്തിലെത്തിയ സി.വി.ആനന്ദബോസിന്റെ നെടുമ്പാശേരിയിലെ സ്വീകരണത്തിൽ നിന്ന് വിട്ട് ബിജെപിയിലെ ഔദ്യോഗിക വിഭാഗം. ഔദ്യോഗിക വിഭാഗത്തിലെ പ്രധാന നേതാക്കളാരും സ്വീകരിക്കാനെത്തിയില്ല. ഔദ്യോഗിക വിഭാഗത്തിനൊപ്പമുള്ള ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈജുവും സ്വീകരണത്തിൽ നിന്നും വിട്ടു നിന്നു.
സംസ്ഥാന നേതാക്കളിൽ എ.എൻ.രാധാകൃഷ്ണൻ മാത്രമാണ് പങ്കെടുത്തത്. ബിജെപി നേതൃത്വം ചുമതലയിൽ നിന്നൊഴിവാക്കിയ പി.ആർ.ശിവശങ്കറും ശോഭാ സുരേന്ദ്രനും സ്വീകരണത്തിനെത്തി. ബംഗാൾ ഗവർണറായ ശേഷം ആദ്യമായാണ് സി.വി.ആനന്ദബോസ് കേരളത്തിലെത്തുന്നത്.
അതേസമയം, കേരളത്തിലെ സാധാരണ ജനങ്ങളോട് അതിയായ നന്ദിയുണ്ട് സി.വി.ആനന്ദബോസ് പറഞ്ഞു. മലയാളി എന്നതിൽ അഭിമാനിക്കുന്നു. കേരളത്തിലെ പുതുതലമുറ രാജ്യത്തെ നയിക്കും. കേരളത്തിലേയും ബംഗാളിലേയും പുതുതലമുറക്കായി എന്റെ സ്ഥാനം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊലപാതകമെന്ന് സംശയം
കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.