Thursday, January 9, 2025
Kerala

തുലാവർഷത്തോടൊപ്പം ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. തുലാവർഷത്തോടൊപ്പം  ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം.  കണ്ണൂരും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന്  യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്തോട് ചേര്‍ന്നു , തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ നിലവിലുണ്ട്. ഇതിന്റെ സ്വാധീനം ഉള്ളതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *