കൊയിലാണ്ടിയിൽ മധ്യവയസ്കൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു
കൊയിലാണ്ടിയിൽ മധ്യവയസ്കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തു. മുചുകുന്ന് സ്വദേശി അശോകന്‍ (61) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം.
വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും മകനും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.