ഗവര്‍ണര്‍ക്കെതിരെയുള്ള എല്‍ഡിഎഫ് ധർണയിൽ ഡിഎംകെ പങ്കെടുക്കും
തിരുവനന്തപുരം:ഗവര്‍ണര്‍ക്കെതിരെയുള്ള എല്‍ഡിഎഫ് ധർണയിൽ ഡിഎംകെ പങ്കെടുക്കും. 15ന് നടക്കുന്ന എല്‍ഡിഎഫ് രാജ്ഭവന്‍ ധര്‍ണയില്‍ ഡിഎംകെക്ക് വേണ്ടി തിരുച്ചി ശിവ പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പങ്കെടുക്കും. സംസ്ഥാന സമിതിയില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്.സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.
സംസ്ഥാന സമിതിയിൽ ഗവർണർക്കു നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ് സമാന പ്രശ്നം അനുഭവിക്കുന്ന തമിഴ്നാടിനെ ഉൾപ്പെടുത്തി പ്രക്ഷോഭം വിപുലീകരിക്കുന്നത്. ധർണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പങ്കെടുക്കും.