Monday, January 6, 2025
Kerala

ലൈഫ് മിഷൻ അഴിമതി കേസ് : നാളെ ഹാജരാകണം; ശിവശങ്കറിന് സിബിഐ നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടിസ്. ചോദ്യംചെയ്യലിന് നാളെ ഹാജരാകണമെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ആവശ്യം. രാവിലെ 10.30 ന് സിബിഐ ഓഫീസിലെത്തണമെന്നാണ് നോട്ടീലിൽ നി‍‍ര്‍ദ്ദേശം നൽകിയിട്ടുള്ളത്. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. 

ലൈഫ് മിഷന്‍റെ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ വിളിപ്പിച്ചിരിക്കുന്നത്. 

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി  സ്വപ്ന സുരേഷ്,  സന്ദീപ് നായ‍ര്‍ എന്നിവരടക്കം ലൈഫ് മിഷൻ അഴിമതി കേസിലും പ്രതിയാണ്. ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂ‍ർണ അറിവോടെയായിരുന്നുവെന്നും  സ്വപ്ന സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്‍റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് നീക്കം. 

Leave a Reply

Your email address will not be published. Required fields are marked *