Saturday, October 19, 2024
Kerala

കണ്ടയ്മെൻ്റ് സോണുകളിൽ കടയടപ്പ് ഒഴിവാക്കുക; കെ ആർ എഫ് എ

 

കോട്ടയം: കോവിഡ്  സാഹചര്യത്തിൽ പ്രായോഗികമായി പരിഹാരം കാണുന്നതിന് പകരം വീണ്ടും കടകൾ അടച്ചിടുന്നത് നീതീകരിക്കാനാവില്ലന്നും കടയടപ്പിക്കുന്നത് ഒഴിവാക്കണമെന്നും  കോട്ടയത്ത് വെച്ച് ചേർന്ന കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ ആർ എഫ് എ) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.നാളിതുവരെ കോവിഡുമായി ബന്ധപ്പെട്ട്കടകൾ അടച്ചിട്ടത് മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്ക് സംസ്ഥാനതലത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻ്റ് എം എൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി വർക്കിംഗ് പ്രസിഡണ്ടുമാരായ ധനീഷ് ചന്ദ്രൻ തിരുവനന്തപുരം, മുഹമ്മദലി താമരശ്ശേരി, വൈസ് പ്രസിഡണ്ടുമാരായ
നാസർ പാണ്ടിക്കാട് മലപ്പുറം, സവാദ് പയ്യന്നൂർ, ഹമീദ് ബാറക്ക കാസർഗോഡ്, ടിപ് ടോപ് ജലീൽ ആലപ്പുഴ, അൻവർ കെ.സി വയനാട്, സെക്രട്ടറിമാരായ ബിജു ഐശ്വര്യ കോട്ടയം,  സനീഷ് മുഹമ്മദ് പാലക്കാട്, ഹാഷിം തിരുവനന്തപുരം, പി.ജെ.ജേക്കബ് പത്തനംതിട്ട, ശംസുദ്ധീർ തൃശൂർ, രൻജു ഇടുക്കി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.