ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്; ചില റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു
ആലപ്പുഴ – അമ്പലപ്പുഴ – തിരുവല്ല റോഡിൽ നെടുമ്പ്രത്ത് ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ അതു വഴിയുള്ള കെഎസ്ആർടിസി സർവീസുകൾ 5-8-2022 രാവിലെ മുതൽ നിർത്തിവച്ചു. എടത്വാ ഭാഗത്തു നിന്നുമുള്ള ബസുകൾ ചക്കുളത്തുകാവ് ജംഗ്ഷൻ വരെ സർവ്വീസ് നടത്തും.
എടത്വാ – ഹരിപ്പാട് റൂട്ടിൽ വെള്ളം കയറിയതിനാൽ ഹരിപ്പാട് റൂട്ടിലൂടെയുള്ള സർവ്വീസുകൾ ഇന്ന് (5-8 -2022 ) രാവിലെ മുതൽ നിർത്തിവച്ചു. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വീയപുരം വരെ സർവ്വീസ് നടത്തുന്നു
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കും.