‘നീറ്റ് പരീക്ഷയിൽ 16 മാർക്ക് നേടിയ ഡിവൈഎഫ്ഐക്കാരൻ 418 മാർക്കായി തിരുത്തി; സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകർച്ചയിൽ; വി ഡി സതീശൻ
മഴക്കെടുതി നേരിടാൻ സർക്കാർ തയ്യാറാകണം, ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ പണം അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പനിക്കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നു. ഒരു ഡിവൈഎഫ്ഐക്കാരൻ നീറ്റ് പരീക്ഷയിൽ പതിനാറ് മാർക്ക് നേടി, അത് 418 മാർക്കായി തിരുത്തിയിട്ട് അഡ്‌മിഷൻ നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നിരവധിയായ സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത സിപിഐഎമ്മും അവരുടെ വിദ്യാർത്ഥി സംഘടനകളും ചേർന്ന് തർക്കുന്നു. ഇപ്പോൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഏക സിവിൽ കോഡിൽ സിപിഐഎം ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. നിലവിലുള്ള നിയമ സംവിധാനങ്ങളെ ദുർബലപ്പെടുത്തി തങ്ങൾക്കിഷ്ട്ടമുള്ള കാര്യങ്ങൾ മാത്രം ചെയ്യുകയാണ് സിപിഐഎം. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം.ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്.
അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സിപിഐഎം തയ്യാറാകണം. സിവിൽ കോഡ് സംബന്ധിച്ച് കോൺഗ്രസിന് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. സമരം എങ്ങനെ വേണം എന്ന കാര്യത്തിലേ തീരുമാനം വേണ്ടിയിരുന്നുള്ളു,ഏക വ്യക്തി നിയമം ഇപ്പോൾ വേണ്ടത്. അത് നടപ്പാക്കാൻ സമൂഹം പാകമായിട്ടില്ല.തിരുത്തൽ ആവശ്യമെങ്കിൽ അത് ഉയർന്ന് വരേണ്ടത് അതാത് സമൂഹത്തിൽ നിന്നാണെന്നും വി ഡി സതീശൻ പറഞ്ഞു.