ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവങ്ങളുള്ള വിഭാഗങ്ങൾ, പ്ലാന്റുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി
തിരുവനന്തപുരം: ആവിക്കല്‍ തോട് മാലിന്യ പ്ലാന്റിനെതിരെ നടത്തുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവങ്ങളുള്ള വിഭാഗങ്ങളാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍.എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് സമരം നടത്തുന്നത്. പ്ലാന്റില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും മന്ത്രി നിയസമഭയില്‍ പറഞ്ഞു.
ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി പോലുള്ള ജനകീയ പ്രതിരോധം എന്ന പേരില്‍ സമരം സംഘടിപ്പിക്കുകയാണ്. സമരത്തിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ പൊലീസുകാരെ അക്രമിക്കുകയാണ്. 8 പൊലീസുകാര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, ആരെങ്കിലും സമരം ചെയ്താല്‍ അവരെ തീവ്രവാദികളാക്കുന്നത് നല്ലതല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഖരമാലിന്യ പ്ലാന്റ് വരുന്നതിനെ യുഡിഎഫ് എതിര്‍ക്കുന്നില്ല. എന്നാല്‍ ഇത്തരമൊരു പ്ലാന്റിനായി ജനസാന്ദ്രത പോലുള്ള പ്രദേശം തെരഞ്ഞെടുത്തത് ശരിയായില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്താവാണം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.