Tuesday, January 7, 2025
Kerala

‘ജനം എഐ ക്യാമറയെ സ്വീകരിച്ചു, പരാതികൾ അപ്പീൽ സംവിധാനത്തിലൂടെ പരിഹരിക്കും’; മന്ത്രി ആന്റണി രാജു

ജനം എഐ ക്യാമറയെ സ്വീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ഉണ്ടാകുന്ന ഭീകരമായ അപകടങ്ങൾക്ക് ക്യാമറ പരിഹാരമാകും എന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. നിയമം പാലിക്കുന്നവർ ഭയപ്പെടേണ്ട എന്നാൽ പാലിക്കാത്തവർ ക്യാമറകൾ ഭയപ്പെടണം. എഐ ക്യാമറയിലൂടെ കുട്ടികളെ തിരിച്ചറിയുന്നത് കാര്യക്ഷമമായി പരിശോധിക്കും. നിയമ ലംഘനമെന്ന് വ്യക്തമായി ബോധ്യമുള്ളവ മാത്രമെ പിഴയീടാക്കൂ എന്നും വ്യക്തമാക്കി.

വിഷയത്തിൽ ബോധവത്കരണം വേണ്ടിവരുമെന്ന് പറഞ്ഞ മന്ത്രി കേന്ദ്ര നിയമത്തിൻ്റെ പരിധിയിൽ വരുന്നവർക്ക് മാത്രമെ ഇളവുകൾ നൽകു എന്ന് അറിയിച്ചു. വിഐപികളെ കുറിച്ചുള്ള വിവാദങ്ങൾക്ക് അടിസ്ഥാനം ഇല്ല. അവർക്ക് ഇളവുകൾ ഇല്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ ആശങ്ക വേണ്ട.

സംശയത്തിന്റെ നിഴൽ ഉണ്ടെങ്കിൽ അത്തരം കേസുകളെ പിടിയിൽ നിന്ന് ഒഴിവാക്കും. 12 വയസ്സിന് മുകളിലാണെന്ന് വ്യക്തമായി ബോധമുണ്ടെങ്കിൽ മാത്രമേ പിഴ ഈടാക്കു എന്ന് നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ പരാതി ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനായി അപ്പീൽ സംവിധാനം നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *