‘അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുത്’; കോൺഗ്രസ് പ്രശ്‌നങ്ങൾ പരിഹരിക്കും; താരീഖ് അൻവർ
പരസ്യ പ്രതികരണത്തിൽ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എഐസിസി നേതൃത്വം. അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കും.
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. എംപിമാരുമായി ആശയവിനിമയം നടത്തും. മൽസരിക്കില്ലെന്ന് എംപിമാർ ആരും അറിയിച്ചിട്ടില്ല. മൽസരിക്കാനില്ലെങ്കിൽ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ വിമർശനമുണ്ടായിരുന്നു. നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു.