ന്യൂനമർദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂന മർദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂന മർദ്ദമായിമാറി. ന്യൂന മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. മാർച്ച് 6,7,8 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
നിലവിൽ ശ്രീലങ്കക്ക് 310 കിലോമീറ്റർ വടക്ക് കിഴക്കായും തമിഴ്നാട് തീരപ്രദേശമായ നാഗപ്പട്ടണത്തിന് 300 കിലോമീറ്റർ കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരി ( തമിഴ് നാട് ) യിൽ നിന്ന് 320 കിലോമീറ്റർ കിഴക്ക് – തെക്ക് കിഴക്കായും ചെന്നൈയിൽ നിന്ന് 390 കിലോമീറ്റർ തെക്ക് – തെക്ക് കിഴക്കായുമാണ് ന്യൂനമർദ്ദത്തിന്റെ സ്ഥാനം.