Thursday, January 23, 2025
Kerala

വാഹന പരിശോധനക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

 

കോഴിക്കോട് വാഹനപരിശോധനക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തൽ ഷെറിൽ(35) ആണ് പിടിയിലായത്. ഇയാളെ എസ് ഐ പിന്തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി 7.45ഓടെയാണ് സംഭവം. വാഹന പരിശോധനക്കിടെ ബൈക്കിൽ എത്തിയ ഷെറിൽ എസ് ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എസ് ഐയും സംഘവും ജീപ്പിൽ പിന്തുടർന്ന് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *