10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
സംസ്ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്ച ആരംഭിക്കുന്ന 10, 11, 12 ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാൻ തീരുമാനം. ഇതുവരെ ഉച്ചവരെയാണ് ക്ലാസുകൾ പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ. പരീക്ഷ അടുത്ത സാഹചര്യത്തിലാണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാസം 21 മുതൽ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയിരുന്നു. തിങ്കളാഴ്ച മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെയാക്കും. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകാർക്ക് 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്