ആർ എസ് എസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം ഇന്ന്; കനത്ത ജാഗ്രതയിൽ പോലീസ്
ബിജെപി നേതാവ് രഞ്ജിത്ത് വധത്തിൽ ആർ എസ് എസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം നടത്താനിരിക്കെ കനത്ത ജാഗ്രതയിൽ പോലീസ്. മതഭീകരതക്കെതിരെ എന്ന മുദ്രവാക്യവുമായാണ് ആർ എസ് എസിന്റെ പ്രതിഷേധ പ്രകടനം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വലിയ കലാപത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കനത്ത സുരക്ഷ ഒരുക്കുന്നത്
ഓരോ സ്‌റ്റേഷൻ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുള്ള സംവിധാനമൊരുക്കാനും നിർദേശമുണ്ട്. പ്രകടനക്കാർ എത്തുന്ന വാഹന റൂട്ടുകൾ അടക്കം നിരീക്ഷിക്കാൻ സ്റ്റേഷൻ ഓഫീസർമാർക്ക് നിർദേശം നൽകി. ഒരു തരത്തിലുമുള്ള സംഘമുണ്ടാക്കാനുള്ള സാഹചര്യമൊരുക്കരുതെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്
താലൂക്ക് കേന്ദ്രങ്ങളിലാണ് ആർ എസ് എസിന്റെ പ്രതിഷേധ പരിപാടി. പൊതുയോഗങ്ങളുണ്ടാകില്ല. ഭീകരതെ സംസ്ഥാന സർക്കാരും പോലീസും പ്രോത്സാഹിപ്പിക്കുകയാണെന്നും ആർ എസ് എസ് ആരോപിക്കുന്നു.