Saturday, October 19, 2024
Kerala

സംസ്ഥാനത്ത് 29 കൊവിഡ് മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു; 4991 സമ്പർക്ക രോഗികൾ കൂടി

സംസ്ഥാനത്ത് 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസന്‍ (86), ഡീസന്റ് ജങ്ഷന്‍ സ്വദേശി ഇബ്രാഹിംകുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥന്‍പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രന്‍ (72), കോട്ടയം തലയോലപ്പറമ്പ് സ്വദേശി പരമേശ്വരന്‍ നായര്‍ (87), പരിയാരം സ്വദേശി പദ്മനാഭന്‍ പോറ്റി (77), വടയാര്‍ സ്വദേശിനി പ്രിയ (39), കോട്ടയം സ്വദേശി എം.സി. ഷിബു (43), കാഞ്ഞിരപ്പള്ളി സ്വദേശി കമലുദീന്‍ (56), കുറ്റിപാടി സ്വദേശി സോമരാജന്‍ (53), എറണാകുളം കാക്കനാട് സ്വദേശിനി റുക്കിയ അസീസ് (73), വൈപ്പിന്‍ സ്വദേശി ടി.എന്‍. ഭാസ്‌കരന്‍ (76), മട്ടാഞ്ചേരി സ്വദേശി പോള്‍ കാമിലസ് (73), തൃശൂര്‍ കൈപമംഗലം സ്വദേശി അസീസ് (47), പറളം സ്വദേശി എ.ടി. വര്‍ഗീസ് (80), വയനാട് കാക്കവയല്‍ സ്വദേശി മുഹമ്മദ് (75), കമ്പളക്കാട് സ്വദേശിനി മറിയം (72), മലപ്പുറം ചേരൂര്‍ സ്വദേശി അബ്ദു (45), ഉരങ്ങാടിരി സ്വദേശി ഹെയ്ദര്‍ (76), കുറ്റിപ്പുറം സ്വദേശി കുഞ്ഞലവി (86), ആനമങ്ങാട് സ്വദേശിനി തന്‍സീറ (23), കോട്ടക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (66), പത്തനങ്ങാടി സ്വദേശിനി പാത്തുമുന്നി (67), തിരൂരങ്ങാടി സ്വദേശി അബ്ദുള്ള (47), കോഴിക്കോട് ഏലത്തൂര്‍ സ്വദേശിനി രാധ (73), തിക്കൊടി സ്വദേശിനി സൗദത്ത് (46), ഫറോഖ് കോളേജ് സ്വദേശി സതീഷ് കുമാര്‍ (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2358 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 903, കോഴിക്കോട് 735, കോട്ടയം 559, തൃശൂര്‍ 512, എറണാകുളം 359, പാലക്കാട് 234, ആലപ്പുഴ 376, കൊല്ലം 314, തിരുവനന്തപുരം 174, കണ്ണൂര്‍ 223, ഇടുക്കി 177, വയനാട് 172, പത്തനംതിട്ട 115, കാസര്‍ഗോഡ് 138 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

 

Leave a Reply

Your email address will not be published.