Monday, January 6, 2025
Kerala

വിലക്ക് മറികടന്ന് പന്നികളെ കടത്താൻ ശ്രമം; ലോറികൾ തടഞ്ഞ് കർഷകർ

തമിഴ്നാട്ടിൽ നിന്ന് പന്നികളെ കയറ്റി വന്ന രണ്ടു ലോറികൾ തടഞ്ഞു. പന്നിയങ്കര ടോളിനു സമീപമാണ് കർഷകർ ചേർന്ന് തടഞ്ഞിട്ടത്. 100 പന്നികളെ രണ്ടു ലോറികളിലായി എത്തിച്ചത്. പന്നിപ്പനി മൂലം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അടുത്ത ജനുവരി വരെ പന്നികളെ കൊണ്ടുവരരുതെന്നാണ് സർക്കാർ ഉത്തരവ്. സർക്കാർ വിലക്ക് മറികടന്ന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പന്നികളെ കടത്താനായിരുന്നു ശ്രമം.

തൃശൂരിലേക്കും വാഴക്കുളത്തേക്കും കൊണ്ടു പോകാൻ എത്തിച്ചതായിരുന്നു പന്നികളെ. നിരോധനം ലംഘിച്ച് എത്തിച്ച പന്നികളെ കൊന്നുകളയണമെന്ന് ക‍ർഷകർ ആവശ്യപ്പെട്ടു. പ്രദേശത്ത് ക‍ർഷകർ പ്രതിഷേധം തുടരുകയാണ്. കോട്ടയത്ത് മീനച്ചിൽ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേരളത്തിന് പുറത്തു നിന്ന് പന്നികളെ കൊണ്ടുവരുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *