സംഭവ സമയത്ത് ജോജു മാസ്‌ക് വെച്ചിരുന്നില്ല;പുതിയ പരാതിയുമായി യൂത്ത് കോൺഗ്രസ്
വൈറ്റിലയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ ജോജുവിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ മുമ്പുന്നയിച്ച ആരോപണങ്ങൾ പൊളിഞ്ഞതിന് പിന്നാലെ പുതിയ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംഭവം നടക്കുമ്പോൾ ജോജു മാസ്‌ക് വെച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് കൊച്ചി ഡിസിപിക്ക് പരാതി നൽകി
നേരത്തെ ജോജു മദ്യപിച്ചിരുന്നുവെന്ന കോൺഗ്രസിന്റെ ആരോപണം വൈദ്യപരിശോധനയിൽ തന്നെ പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെ വനിതാ പ്രവർത്തകരെ കയറി പിടിച്ചെന്ന ആരോപണം കൂടി ഉന്നയിച്ചു. ഇതും ദുർബലമായതോടെയാണ് മാസ്‌ക് വെച്ചിരുന്നില്ലെന്ന പരാതി നൽകിയത്.