പാലക്കാട് ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
പാലക്കാട് ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇയാളുടെ തലക്കും കൈക്കും ആക്രമണത്തിൽ പരുക്കേറ്റു
രാഷ്ട്രീയപ്രേരിതമായ ആക്രമണമാണ് നടന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിൻ ആരോപിച്ചു. അതേസമയം രാഷ്ട്രീയമല്ല കാരണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.