ഇന്നും സംസ്ഥാനത്ത് 28 കൊവിഡ് മരണം; 7473 സമ്പർക്ക രോഗികൾ
സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജൻ (54), മൈലക്കര സ്വദേശി രാമചന്ദ്രൻ നായർ (63), വാമനപുരം സ്വദേശി മോഹനൻ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂർ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മൻ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗർ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എൻ.വി. ലിയോൻസ് (53), എറണാകുളം സ്വദേശിനി ശാന്ത (50), ആലുവ സ്വദേശിനി കറുമ്പ കണ്ണൻ (80), ചേന്ദമംഗലം സ്വദേശി രവികുമാർ (63), തൃശൂർ പുലഴി സ്വദേശി ദിലീപ് (59), മട്ടാത്തൂർ സ്വദേശി ബാബു (58), നഗരിപുറം സ്വദേശി രാമചന്ദ്രൻ നമ്പൂതിരി (67), കൂന്നാമൂച്ചി സ്വദേശി ടി.ഒ. സേവിയർ (65), മുല്ലശേരി സ്വദേശി രാജൻ (70), കോലത്തോട് സ്വദേശിനി കോമള (65), പ്രശാന്തി ഹൗസ് സ്വദേശി രവീന്ദ്രനാഥൻ (63), മലപ്പുറം ചേരൂർ സ്വദേശിനി ഫാത്തിമ (64), ചേക്കോട് സ്വദേശി അബ്ദുറഹിം (80), മീനാടത്തൂർ സ്വദേശി അലി (62), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ബാവ (74), കൊയിലാണ്ടി ബസാർ സ്വദേശിനി ശകുന്തള (60), കക്കട്ടിൽ സ്വദേശി ആന്ദ്രു (75), നരിക്കുനി സ്വദേശിനി ജാനകിയമ്മ (87), കാസർഗോഡ് പടന്നകടപ്പുറം സ്വദേശി അപ്പു (70) എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 1587 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.