മോൻസണെതിരെ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ
മോൻസൺ മാവുങ്കാലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. മോൻസന്റെ ഉന്നത പോലീസ് ബന്ധം, സമൂഹത്തിലെ മറ്റ് ഉന്നതരുമായുള്ള ബന്ധങ്ങൾ, തട്ടിപ്പുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
മോൻസണുമായി ബന്ധപ്പെട്ട് കെ സുധാകരൻ, ബെന്നി ബെഹന്നാൻ തുടങ്ങിയ നേതാക്കൾക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സുധീരൻ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്. പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ ഇന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും.
സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസണെതിരായ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി അനിൽകാന്താണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം റേഞ്ച് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം