അച്ചൻകോവിലാറ്റിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
അച്ചൻകോവിലാറ്റിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ആറ്റിലെ കല്ലിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്ു മൃതദേഹം.
ബന്ധുവീട്ടിൽ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ഇന്നലെ വൈകിട്ട് ആറരയോടെയാണ് നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിഞ്ഞത്. വെൺമണി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വലിയ പറമ്പിൽ ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് കൊല്ലകടവ് ചാക്കോ റോഡിൽ പനച്ചമൂട് ഭാഗത്ത് അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞത്. ശൈലേഷിന്റെ ഭാര്യ ആതിരയുടെ (35) മൃതദേഹമാണ് ആദ്യം ലഭിച്ചത്. ഇവരുടെ മൂന്ന് വയസുകാരൻ കാശിനാഥിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.
അഞ്ചുപേർ അടങ്ങുന്ന സംഘമായിരുന്നു ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്. ആതിരയുടെ ഭർത്താവിനെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.