Friday, April 11, 2025
Kerala

മിത്ത് എന്നത് വിശ്വാസികൾക്ക് ദൈവസങ്കൽപ്പമാണ്; മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല; കെ.കെ ഷൈലജ

ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നതെന്ന് സിപിഐഎം നേതാവ് കെ.കെ ഷൈലജ. ​വിശ്വാസത്തെ വർഗീയവത്കരിക്കുന്നത് തിരിച്ചറിയുക സംഘപരിവാറിൻ്റെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയുമെന്നും കെ.കെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.

രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നത്. മിത്ത് എന്നത് അത്തരം സങ്കൽപ്പങ്ങളാണ് വിശ്വാസികൾക്ക് അത് ദൈവസങ്കല്പമാണ് ചിലർ വിഗ്രഹാരാധന നടത്തുന്നു. ചിലർ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നില്ല.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല. ഇന്ത്യ വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ഒരേ അവകാശം ഭരണഘടനയിൽ വാഗ്ദാനം ചെയ്ത രാജ്യമാണ് ദൈവവിശ്വാസത്തിന്റെ അട്ടിപ്പേർഅവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘപരിവാർ സമൂഹത്തിൽ വിതയ്ക്കുന്നത് വിദ്വേഷത്തിന്റെയും മനുഷ്യദ്രോഹത്തിന്റെയും വിത്തുകളാണെന്നും കെ.കെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *