കോൺഗ്രസ് നേതാവ് ജി. പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു
കൊല്ലം: കോൺഗ്രസ് നേതാവ് ജി. പ്രതാപവർമ്മ തമ്പാൻ(62) അന്തരിച്ചു. ചാത്തന്നൂർ മുൻ എംഎൽഎയാണ്. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. കൊല്ലം ഡിസിസി പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അന്ത്യം.
കുണ്ടറ പേരൂർ സ്വദേശിയായ ഇദ്ദേഹം എംഎ,എൽഎൽബി ബിരുദധാരിയാണ്