കൊവിഡ് രണ്ടാം തരംഗത്തിൽ കേരളം അലസത കാണിച്ചു; കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്
കൊവിഡ് വ്യാപനം തടയുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രം നിർദേശിച്ചത് പ്രകാരമുള്ള കണ്ടെയെൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല.
സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ സംവിധാനങ്ങളില്ല. രോഗം കണ്ടെത്തുന്നതിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാം തരംഗത്തിൽ അലസത കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു.