ലോക്ക് ഡൗൺ ലംഘിച്ച് സീരിയൽ ഷൂട്ടിംഗ്; വർക്കലയിൽ താരങ്ങളടക്കം 20 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം വർക്കലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സീരിയൽ ഷൂട്ടിംഗ് നടത്തിയതിന് 20 പേർ കസ്റ്റഡിയിൽ. സീരിയൽ താരങ്ങളെയടക്കമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വർക്കലയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ഷൂട്ടിംഗ്. താരങ്ങളും ടെക്‌നീഷ്യൻമാരുമടക്കം ഇരുപതോളം പേരാണ് ഇവിടെയുണ്ടായിരുന്നത്. ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം നടപടിയെടുക്കും.
റിസോർട്ട് അടച്ചുപൂട്ടുകയും ഉടമക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മെയ് എട്ട് മുതൽ സംസ്ഥാനത്ത് സിനിമാ സീരിയൽ ഷൂട്ടിംഗിന് നിരോധനമേർപ്പെടുത്തിയിരുന്നു.