Friday, January 10, 2025
Kerala

മുഖ്യമന്ത്രി ഈസ്റ്റർ ആശംസ നേർന്നു

ലോകമെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആശംസ നേർന്നു. പ്രതീക്ഷയുടെ പ്രകാശം പരത്തിക്കൊണ്ട് വീണ്ടുമൊരു ഈസ്റ്റർ കൂടി വന്നെത്തുകയാണ്. ഏത് പീഡാനുഭവത്തിന്റെ ദുഃഖവെള്ളിക്കുമപ്പുറം അതിജീവനത്തിന്റേതായ ഒരു ഉയിർത്തെഴുന്നേൽപ്പുണ്ട് എന്ന പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്. എല്ലാവിധ വൈജാത്യങ്ങൾക്കുമപ്പുറത്തുള്ള മനുഷ്യത്വത്തിന്റെ ഒരുമ കൊണ്ട് കൂടുതൽ ചേർന്നുനിന്ന് പ്രവർത്തിക്കുവാൻ ഈസ്റ്റർ നമുക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു. ഈസ്റ്റർ ജനമനസുകളിൽ പ്രത്യാശയുടെയും അനുകമ്പയുടെയും പ്രകാശം ചൊരിയട്ടെയെന്നും സമൂഹത്തിൽ അവശതയും ദാരിദ്ര്യവും അനുഭവിക്കുന്നവരെ സ്നേഹത്തോടെയും ഒരുമയോടെയും സേവിക്കാൻ ഈസ്റ്റർ ആഘോഷം പ്രചോദനമാകണമെന്നും ഗവർണർ തന്റെ സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *