Saturday, January 4, 2025
Kerala

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ട ഇടനാഴിയായി മാറി: വി ഡി സതീശൻ

 

കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് വി ഡി സതീശൻ ആരോപിച്ചു. കേരളം ഭയന്നുവിറച്ച് നിൽക്കുന്ന സാഹചര്യമാണ്. സർക്കാരിന് പോലീസിലുള്ള നിയന്ത്രണം നഷ്ടമായി. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണെന്നും സതീശൻ ആരോപിച്ചു

എല്ലാ അക്രമസംഭവങ്ങൾക്കും പൊലീസ് കൂട്ട് നിൽക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത്. ലോകായുക്തയിൽ കേസ് വന്നപ്പോൾ പല്ലും നഖവും ഊരിയെടുത്തു. കെ ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയ്ക്ക് എതിരെ പൂരപ്പാട്ട് നടത്തിച്ചു. പിണറായിക്കാലത്ത് കേരളം ഗുണ്ടകളുടെ നാടായി മാറി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ പിണറായിക്ക് പ്രാപ്തിയില്ല. അതിനാൽ ആഭ്യന്തര വകുപ്പ് പിണറായി ഒഴിയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ക്രൈം ക്യാപിറ്റലായി മാറിയെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. പോലീസിനെ മാർക്‌സിസ്റ്റ് പാർട്ടി ചങ്ങലക്ക് ഇട്ടിരിക്കുകയാണ്. പാർട്ടിയിൽ സ്ത്രീകൾക്ക് രക്ഷയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു.
 

 

Leave a Reply

Your email address will not be published. Required fields are marked *