Friday, January 10, 2025
Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എം സ്വരാജും റിയാസും അടക്കം എട്ട് പുതുമുഖങ്ങൾ

 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ 17 അംഗങ്ങൾ. എട്ട് പുതുമുഖങ്ങളെ അടക്കമാണ് സംസ്ഥാന സെക്രട്ടേറിയറ്റിനെ തീരുമാനിച്ചത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും, എം സ്വരാജ്, പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ, പി കെ ബിജു, കെ കെ ജയചന്ദ്രൻ എന്നിവരുമാണ് സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങൾ

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവർ നിലവിൽ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്

89 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് മൂന്നാം ഊഴം നൽകാനും പാർട്ടി തീരുമാനിച്ചു.
 

Leave a Reply

Your email address will not be published. Required fields are marked *