സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി വിദ്യാർത്ഥിനി മരിച്ചു
കൊച്ചി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനി സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു.വിദ്യാർഥിനി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിനടിയിൽ പെടുകയായിരുന്നു. ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ തിരുവാങ്കുളം സ്വദേശി അഞ്ജലി (19) ആണ് ബസിനടിയിൽപ്പെട്ട് മരിച്ചത്. നടക്കാവ് – പിറവം റോഡിൽ ആരക്കുന്നം പുളിക്കമാലിയിൽ ഇന്ന് രാവിലെ 9: 10 നാണ് അപകടം ഉണ്ടായത്.