Saturday, October 19, 2024
Kerala

നികുതി സമാഹരണത്തിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല; ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് പി.പ്രസാദ്

ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് മന്ത്രി പി പ്രസാദ്. ജിഎസ്ടി വിഹിതം ലഭിക്കുന്നില്ല. ഏറ്റവും സാധാരണക്കാരെ സാഹിയാക്കണം അതിന് പുതിയ വരുമാന മാർഗം കണ്ടെത്തണം. പറ്റുന്ന രീതിയിൽ ധനം സമാഹരിച്ച് നല്ല പ്രവർത്തനം നടത്തണ്ടി വരും. എഐവൈഎഫ് ഉൾപ്പെടെ ബഹുജന സംഘടനകൾ അവരുടെ അഭിപ്രായം പറയും. നികുതി സമാഹരണത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ല. ഇന്ധന വില വർധനയുടെ പ്രശ്നം ഉണ്ടാകും അത് പരിശോധിക്കട്ടെ. പുനപരിശോധന സിപിഐഎം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.

അതിനിടെ സംസ്ഥാന ബജറ്റിലുണ്ടായത് നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്ന കടന്നാക്രമണമാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.