Saturday, January 4, 2025
Kerala

റേഷന്‍കടകള്‍ വഴി ഏപ്രിലില്‍ വിതരണം ചെയ്യാനൊരുങ്ങുന്നത് ഉത്സവ ഭക്ഷ്യകിറ്റുകള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിലില്‍ റേഷന്‍കടകള്‍ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഏതൊക്കെ സാധനങ്ങള്‍ എത്ര അളവില്‍ ഉള്‍പ്പെടുത്താനാകുമെന്ന് അറിയിക്കാന്‍ സപ്ളൈകോയോട് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസംബറില്‍ ക്രിസ്‌മസ് സ്പെഷ്യല്‍ ആയാണ് കിറ്റ് വിതരണം ചെയ്തത്. ഏപ്രില്‍ വരെ എല്ലാ മാസവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ നാലിനാണ് ഈസ്റ്റര്‍; 14ന് വിഷുവും. അടുത്ത ദിവസം റംസാന്‍ വ്രതം ആരംഭിക്കും. അതുകൊണ്ടാണ് പൊതുവായി ഉത്സവകിറ്റ് നല്‍കുന്നത്. ഈസ്റ്ററിനു മുമ്ബ് എല്ലാവര്‍ക്കും കിറ്റ് എത്തിക്കുവാന്‍ കഴിയില്ലെങ്കിലും വിഷുവിനു മുമ്ബ് പരമാവധി കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന വിധത്തിലാകും വിതരണം.

ഈ മാസം മുതല്‍ മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് (നീല, വെള്ള) 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ നല്‍കും. ഭക്ഷ്യകിറ്റും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച്‌ കൃത്യമായി നല്‍കിയതും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ സഹായിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സൗജന്യം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *