സജി ചെറിയാന് രണ്ടാമൂഴം; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി സജി ചെറിയാന്‍ ചുമതലയേറ്റെടുക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെയായിരിക്കും വീണ്ടും ലഭിക്കുകയെന്നാണ് സൂചന. സജി ചെറിയാനെ മന്ത്രിയാക്കുന്നത് അസാധാരണ സാഹചര്യമെന്നായിരുന്നു ഗവര്‍ണര്‍ ആദ്യം പ്രതികരിച്ചിരുന്നത്.
എന്നാല്‍ നിയമോപദേശങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയവുമാണ് സത്യപ്രതിജ്ഞക്ക് അനുമതി നല്‍കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചത്. അതേസമയം ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ഭരണഘടനയെ അവഹേളിക്കുകയും പിന്നീട് മന്ത്രിസഭയിൽ തിരിച്ചെടുക്കുകയും ചെയ്യുന്ന ഒരു മന്ത്രിയെ ആദ്യമായാണ് കാണുന്നതെന്ന് രാജ്യസഭാ എംപി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.