കേന്ദ്രസേന വരുന്നു, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണ്; വി മുരളീധരൻ
വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം, ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ലെന്ന് വി മുരളീധരൻ പറഞ്ഞു.
കൂടാതെ കഴക്കൂട്ടത്തെ പാത – പണി പൂർത്തിയാക്കിയാൽ തുറക്കും. എന്നാൽ മന്ത്രിമാരെ ഉദ്ഘാടന മാമാങ്കം നടത്താനനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർക്ക് ആര് കത്തയച്ചാലും അത് ഫോർവേഡ് ചെയ്യുമെന്നും അതാണ് ഗവരണറുടെ ജോലിയെന്നും മുരളീധരൻ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമല്ലാത്ത ബില്ല് പാഴാവുകയേ ഉള്ളൂ. അത് അവതരിപ്പിക്കാൻ ജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.