ശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന്
ശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന്. കാഞ്ഞിരപ്പള്ളി- പാലാ ബിഷപ്പുമാരെ സന്ദർശിക്കും
ഈരാറ്റുപേട്ടയിൽ ഇന്ന് വൈകിട്ട് 5 30നാണ് യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. വർഗീയ ഫാസിസം ഇന്നിന്റെ കാവലാൾ എന്ന വിഷയത്തിലാണ് ശശി തരൂർ സംസാരിക്കുക. തിരുവനന്തപുരത്ത് മേയർക്കെതിരെ നടന്ന പരിപാടിക്ക് ശേഷം തരൂർ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമായിരിക്കും ഈരാറ്റുപേട്ടയിലേത്. തരൂർ പരിപാടി പാർട്ടിയിലും യൂത്ത് കോൺഗ്രസിനും വിവാദമായെങ്കിലും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
അതേസമയം തരൂരിന്റെ യൂത്ത് കോൺഗ്രസ്സ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് 24 നോട് പറഞ്ഞു. കൂടിയാലോചിക്കാതെ സംഘടിപ്പിച്ച പരിപാടിയായതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. തരൂരിന്റെ പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുത്തേക്കില്ല.