പെൺമക്കൾക്ക് നേരെ ലൈംഗികാതിക്രമം; പിതാവ് അറസ്റ്റിൽ
പെൺമക്കൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്റ്റിൽ. തൃശൂർ കുന്നംകുളം സ്വദേശിയാണ് അറസ്റ്റിലായത്. പതിനാലും 16ഉം വയസുള്ള പെൺകുട്ടികളെയാണ് ലൈംഗികമായി ആക്രമിച്ചത്.
പുറത്തുപറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ കുട്ടികൾ അധ്യാപകരോട് പറയുകയായിരുന്നു. കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.