പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; തമിഴ്നാട്ടിൽ വൈദികൻ അറസ്റ്റിൽ
തമിഴ്നാട്ടിലെ രാനനാഥപുരത്ത് വൈദികൻ അറസ്റ്റിൽ. പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജോൺ റോബർട്ട് എന്ന പാസ്റ്ററെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാമേശ്വരം പുണിതർ അരുൺ അനന്താർ ചർച്ചിലെ വൈദികനായ ജോൺ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്ന പെൺകുട്ടികളെയാണ് ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയിരുന്നത്.
ലൈംഗികാതിക്രമത്തിനിരയായ കുട്ടികൾ ശിശുപരിപാലന അധികൃതരോട് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ശിശുപരിപാലമ അധികൃതർ ഒരു രഹസ്യാനേഷണം നടത്തി കുട്ടികളുടെ ആരോപണം സത്യമാണെന്ന് മനസ്സിലാക്കി. തുടർന്ന് ഇവർ തന്നെ വൈദികനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് പോക്സോ നിയമം ചുമത്തി.