കാണാതായ 17കാരിയെ കര്‍ണാടകയില്‍ കണ്ടെത്തി; കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ
കൊയിലാണ്ടി:കുറുവങ്ങാടുനിന്ന് കാണാതായ 17കാരിയെ കര്‍ണാടകയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഒക്ടോബര്‍ 30ന് ഉച്ചക്കാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
സി.ഐ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരെയും കര്‍ണാടകയിലെ മടിവാളയില്‍ നിന്ന് പിടികൂടിയത്.
സിനിമയില്‍ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.