ചികിത്സ ലഭ്യമാകാതെ 11കാരി മരിച്ച സംഭവം; ജപിച്ചൂതൽ നടത്തിയ പുരോഹിതനടക്കം അറസ്റ്റിലാകും
കണ്ണൂർ സിറ്റിയിൽ പനി ബാധിച്ച 11കാരി ചികിത്സ ലഭ്യമാകാതെ മരിച്ച സംഭവത്തിൽ അറസ്റ്റുണ്ടായേക്കും. വിശ്വാസത്തിന്റെ പേരിലാണ് കുട്ടിക്ക് ചികിത്സ നിഷേധിച്ചത്. മരിച്ച ഫാത്തിമയെ ആശുപത്രിയിൽ എത്തിക്കാതെ ജപിച്ചൂതൽ ചികിത്സയാണ് നടത്തിയത്. കേസിൽ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതി ചേർക്കും
ഞായറാഴ്ച പുലർച്ചെയാണ് പനി ബാധിച്ച് ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച കുട്ടിക്ക് ചികിത്സ നൽകാതെ ജപിച്ച് ഊതൽ നടത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയോടെ കുട്ടിക്ക് അനക്കമില്ലാതായതോടെ മാത്രമാണ് ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
നാലുവയലിലെ ദാറുൽ ഹിദായത്ത് വീട്ടിൽ സത്താറിന്റെയും സാബിറയുടെയും ഇളയ മകളായിരുന്നു ഫാത്തിമ.