അപ്രതീക്ഷിത മഴ; റോഡ് തകർന്നടിഞ്ഞതോടെ പൊന്മുടി പൂർണമായും ഒറ്റപ്പെട്ട നിലയിൽ
പൊന്മുടിയുടെ പന്ത്രണ്ടാമത്തെ വളവിൽ ഭാഗികമായി ഇടിഞ്ഞ റോഡ് പൂർണമായും തകർന്നതോടെ സ്ഥലം ഒറ്റപ്പെട്ട അവസ്ഥയിലായി. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് തകർന്നടിഞ്ഞത്. ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളാണ് ഒറ്റപ്പെട്ടത്. റോഡ് ഭാഗികമായി തകർന്നതിനാൽ വിനോദസഞ്ചാരികളെ വിലക്കിയിരുന്നു. 12ആം വളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല. ലയങ്ങളിലെ തൊഴിലാളികളെയും കെ.റ്റി.ഡി.സി ജീവനക്കാരെയും മാറ്റാനുള്ള ശ്രമമാണ് തുടരുന്നത്
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട