പയ്യാമ്പലത്തേക്ക് ജനസാഗരമൊഴുകുന്നു; വിലാപ യാത്രയിൽ കാൽനടയായി മുഖ്യമന്ത്രിയും പ്രിയസഖാക്കളും
മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനുഗമിക്കുന്നുണ്ട്. കോടിയേരിയെ യാത്രയാക്കാൻ മൂന്നു കിലോമീറ്റർ നടന്ന് പ്രിയസഖാക്കൾ.
അതേസമയം കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മൂന്നേകാൽ വരെ ജില്ലാകമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്‍മാരകത്തിൽ പൊതുദർശനത്തിന് വച്ചു.