‘ജയിലർ ഇറങ്ങിയപ്പോൾ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററിൽ കാണാൻ പോയി അതുപോലെ എന്റെ ചിത്രവും കാണണം’ ; ആന്റണി വർഗീസ്
ഖത്തർ വേൾഡ് കപ്പിന് പോയ ആവേശമാണ് തിരുവനന്തപുരത്തും ഉള്ളതെന്ന് നടൻ ആന്റണി വർഗീസ്.സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ ചടങ്ങിന് മുഖ്യാതിഥികളായി എത്തിയതായിരുന്നു നടൻ. ഖത്തർ വേൾഡ് കപ്പിന് ഗ്രൗണ്ടിൽ റൊണാൾഡോയെയും മെസിയെയും നെയ്മറിനെയും കണ്ട അതെ ആവേശമാണ് തിരുവന്തപുരത്ത്.
ആർടിഎക്സ് സ്വീകരിച്ച എല്ലാവർക്കും നന്ദി. ജയിലർ ഇറങ്ങിയപ്പോൾ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററിൽ കാണാൻ പോയി.അപ്പോൾ നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി എന്റെ സിനിമ കാണാൻ പോകണമെന്ന് അഭ്യർത്ഥിക്കുന്നു.
സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് എല്ലാ നന്ദിയുണ്ടെന്ന് ഷെയിൻ നിഗം പറഞ്ഞു. നിങ്ങളിലൊരാളെ പോലെ ഞങ്ങളെ സ്വീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് നീരജ് മാധവ് പറഞ്ഞു.
ടൂറിസം വകുപ്പിന്റെ ചടങ്ങിൽ അതിഥിയായി എത്തിയത് വലിയ കാര്യമാണ്. സിനിമ ടൂറിസം പദ്ധതിക്ക് എല്ലാ പിന്തുണയും നൽകും. മറ്റ് രാജ്യങ്ങൾ കേരളത്തെ വളരെ സ്നേഹിക്കുന്നു.
നമുക്ക് ഇടയ്ക്ക് ചുവട് പതറും ആ ചുവട് പതറുമ്പോൾ ഒരിക്കലും വീഴരുത് നിലയ്ക്കാതെ ഓടണം ഒരിക്കൽ വിജയത്തിന്റെ സ്വാദ് അറിയും. അതിന് ഉദാഹരണമാണ് ഞങ്ങൾ എന്ന് നീരജ് മാധവ് പറഞ്ഞു. ജനകീയോത്സവമായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന് തിരുവനന്തപുരത്ത് സമാപനം.സഹകരിച്ച എല്ലാവർക്കും നന്ദിയെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.