തിരുവനന്തപുരത്ത് വമ്പൻ റെയ്ഡ്; 107 ഗുണ്ടകൾ പിടിയിൽ
തിരുവനന്തപുരം റൂറലിൽ 107 ഗുണ്ടകൾ പിടിയിൽ. പ്രത്യേക പരിശോധനയിലാണ് ഗുണ്ടകൾ പിടിയിലായത്. പിടിയിലായവരിൽ 94 പേർ പിടികിട്ടാപ്പുള്ളികൾ. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 13 പ്രതികളും പിടിയിലായി. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറൽ എസ്‍പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.