ഇടുക്കി മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു
മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷ അലി(30)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതി(26) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഭ്രമരം വ്യൂ പോയിന്റിൽ വെച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്
കൈ ഞരമ്പ് മുറിച്ച ശേഷം ഇരുവരും കൊക്കയിലേക്ക് ചാടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വിനോദ സഞ്ചാരികളാണ് പാറപ്പുറത്ത് അവശനിലയിൽ കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത്. യുവതി നൽകിയ വിവരം അനുസരിച്ചാണ് നാട്ടുകാരും പോലീസും കൊക്കയിൽ തെരച്ചിൽ നടത്തിയത്. 150 അടി താഴ്ചയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.